ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ് : രവി പൂജാരിയുടെ ശബ്ദ സാംപിള്‍ ക്രൈംബ്രാഞ്ച് ശേഖരിച്ചു

Jaihind Webdesk
Saturday, June 5, 2021

കൊച്ചി :  ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ് കേസിലെ മുഖ്യപ്രതി രവി പൂജാരിയുടെ ശബ്ദ സാംപിളുകള്‍ ക്രൈംബ്രാഞ്ച് ശേഖരിച്ചു. കനത്ത സുരക്ഷയില്‍ കൊച്ചി ആകാശവാണി നിലയത്തിലെത്തിച്ചാണ് ശബ്ദം റിക്കോർഡ് ചെയ്തത്. അതിനിടെ കേസില്‍ മൊഴിയെടുക്കലിന് ഹാജരാകാന്‍ ബ്യൂട്ടിപാര്‍ലര്‍ ഉടമയായ നടി ലീന മരിയ പോളിനു ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കി.

ലീനയെ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയതിലെ ശാസ്ത്രീയ തെളിവ് ശേഖരിക്കാനാണ് രവി പൂജാരിയെ ഉച്ചയോടെ കൊച്ചി ആകാശവാണി നിലയത്തില്‍ എത്തിച്ചത്. ആകാശവാണി സ്റ്റുഡിയോയില്‍ രണ്ടു മണിക്കൂറോളം ചോദ്യം ചെയ്ത് ആ ശബ്ദം രേഖപ്പെടുത്തുകയായിരുന്നു. ചോദ്യം ചെയ്യലിന്‍റെ വിഡിയോയും എടുത്തു.