സർക്കാരിന്‍റെ ഭരണത്തകർച്ചയ്‌ക്കെതിരെ യുഡിഎഫിന്‍റെ രാപ്പകൽ സമരം

Jaihind News Bureau
Tuesday, September 3, 2019

ജനങ്ങളുടെ ബുദ്ധിമുട്ടും പ്രയാസങ്ങളും മനസിലാക്കുന്ന സർക്കാർ അല്ല കേരളം ഭരിക്കുന്നതെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻചാണ്ടി. പ്രളയത്തിന് ഇരയായ മുഴുവൻ കുടുംബങ്ങൾക്കും അടിയന്തര സഹായം എത്തിക്കാൻ സർക്കാർ തയ്യാറാകണം. പി.എസ്.സി ക്രമക്കേടിൽ സിബി ഐ അന്വേഷണത്തെ സർക്കാർ എന്തിന് ഭയക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്‍റെ ഭരണത്തകർച്ചയ്‌ക്കെതിരെ യുഡിഎഫ് നടത്തുന്ന രാപ്പകൽ സമരം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഈ വർഷത്തെ പ്രളയത്തിന് രെയായ 48,000 പേർക്ക് മാത്രമാണ് സർക്കാർ അടിയന്തിര സഹായം നൽകുന്നത്. എന്നാൽ രണ്ട് ലക്ഷത്തിലധികം ആളുകളാണ് പ്രളയത്തിന് ഇരയായത്. ജനങ്ങളുടെ ബുദ്ധിമുട്ടും പ്രയാസങ്ങളും മനസിലാക്കുന്ന സർക്കാർ അല്ല കേരളം ഭരിക്കുന്നത്.
പ്രളയത്തിന് ഇരയായ മുഴുവൻ കുടുംബങ്ങൾക്കും അടിയന്തര സഹായം എത്തിക്കാൻ സർക്കാർ തയ്യാറാകണമെന്നും ജനങ്ങളെ മറന്ന് കൊണ്ടുള്ള ഈ പോക്ക് ശരിയല്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

കിഫ്ബി അക്കൗണ്ട് ഓഡിറ്റിന് വിധേയമാക്കാൻ സർക്കാർ തയ്യാറാകണമെന്നും സർക്കാർ എന്തിനാണ് ഇതിനെ ഭയക്കുന്നതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. സർക്കാർ ഓഡിറ്റിന് തയ്യാറാകുമോ എന്ന് പ്രതിപക്ഷം കാത്തിരിക്കുകയാണെന്നും ഇല്ലെങ്കിൽ ഭാവി നടപടികൾ യുഡിഎഫ് യോഗം ചേർന്ന് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ യുഡിഎഫിന്റെ രാപ്പകൽ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

പിഎസ്‌സി തട്ടിപ്പിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. സർവിസിൽ ഇരിക്കുന്ന, വിശ്വാസ യോഗ്യത ഉള്ളവർ തന്നെ അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്‍റെ ഭരണത്തകർച്ചയ്‌ക്കെതിരെ യുഡിഎഫ് നടത്തുന്ന രാപ്പകൽ സമരം കോഴിക്കോട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം