ഉത്തര്‍പ്രദേശില്‍ ബലാൽസംഗത്തിനിരയായ പെൺകുട്ടിക്ക് നേരെ ആസിഡ് ആക്രമണം

Jaihind News Bureau
Sunday, December 8, 2019

യുപി മുസഫറിൽ ബലാൽസംഗത്തിനിരയായ പെൺകുട്ടിക്ക് നേരെ ആസിഡ് ആക്രമണം. 30 ശതമാനത്തിലധികം പൊളളലേറ്റു. 4 പേർ ഒളിവിലാണ്.

മുസാഫര്‍നഗറിലെ ഷാഹ്പൂരിലാണ് ബലാല്‍സംഗത്തിന് ഇരയായ പെണ്‍കുട്ടിക്ക് നേരെ ആസിഡ് ആക്രമണം നടന്നത്. നാല് പേരടങ്ങുന്ന സംഘമാണ് അക്രമണത്തിന് പിന്നില്‍. നേരത്തെ കൂട്ടബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു. കേസ് പിന്‍വലിക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് നാല് പ്രതികള്‍ ചേര്‍ന്ന് ബുധനാഴ്ച രാത്രിയോടെ വീട്ടില്‍ കയറി ആസിഡ് ആക്രമണം നടത്തുകയായിരുന്നു.