ബലാത്സംഗ കേസ്; ‘സിദ്ദിഖ് അന്വേഷണവുമായി സഹകരിച്ചില്ല, കസ്റ്റഡിയില്‍ വേണം’; സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

Jaihind Webdesk
Sunday, October 20, 2024

 

തിരുവനന്തപുരം: ബലാത്സംഗ കേസിൽ നടൻ സിദ്ധിഖിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ റിപ്പോർട്ട് നൽകി. സിദ്ദീഖ് അന്വേഷണവുമായി സഹകരിച്ചില്ലെന്നും സിദ്ദിഖ് സാക്ഷികളെ സ്വാധീക്കാനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു. സിദ്ദിഖിന്‍റെ  മൂൻകൂർ ജാമ്യപേക്ഷയെ എതിർത്താണ് സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാർ റിപ്പോർട്ട് നൽകിയത്.

കോടതിയുടെ ഇടക്കാല സംരക്ഷണം ലഭിച്ച സിദ്ദീഖ് ചോദ്യംചെയ്യലിൽ പലതും മറന്നു പോയെന്ന ഉത്തരമാണ് നല്‍കിയതെന്നും ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ പോലീസ് ആവശ്യപ്പെട്ട കാര്യങ്ങൾ കൈമാറാൻ തയ്യാറായില്ലെന്നും സർക്കാർ കോടതിയിൽ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
സിദ്ദിഖിന്‍റെ മുൻകൂർ ജാമ്യ ഹർജി 22നാണ് സുപ്രീം കോടതി വീണ്ടും പരിഗണിക്കുന്നത്. സംസ്ഥാന സർക്കാരിനായി സ്റ്റാൻഡിംഗ് കൗൺസൽ നിഷേ രാജൻ ഷൊങ്കറാണ് റിപ്പോർട്ട് സമർപ്പിച്ചത്.