സിപിഎം കൗൺസിലറിനെതിരെ പീഡന പരാതി : അധ്യാപകനായിരിക്കെ ലൈംഗീകാതിക്രമം നടത്തിയെന്ന് വിദ്യാർത്ഥികള്‍

Wednesday, May 11, 2022

മലപ്പുറം നഗരസഭാംഗമായിരുന്ന എയ്ഡഡ് സ്‌കൂളിലെ മുൻ അധ്യാപകനെതിരെ പീഡന പരാതി . കെവി ശശികുമാറിനെതിരെയാണ് സ്‌കൂളിലെ പൂർവ വിദ്യാർത്ഥികള്‍ പരാതി നല്‍കിയിരിക്കുന്നത്.   അധ്യാപകനായിരുന്ന 30 വർഷം സ്‌കൂളിലെ പെൺകുട്ടികളോട് ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി .

സിപിഎം പ്രതിനിധിയായാണ് ശശികുമാർ നഗരസഭ കൗൺസിലറായത്. പീഡന പരാതിയെത്തുടർന്ന് ശശികുമാർ നഗരസഭാംഗത്വം രാജിവെച്ചു.