സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ ബലാത്സംഗക്കേസ്; നടിയും മോഡലുമായ യുവതിയുടെ പരാതിയില്‍ കേസെടുത്ത് പോലീസ്

Jaihind Webdesk
Tuesday, May 28, 2024

 

എറണാകുളം: സംവിധായകൻ ഒമർ ലുലുവിനെതിരെ പീഡന പരാതി. നടിയും മോഡലുമായ യുവതിയുടെ പരാതിയെ തുടർന്നു നെടുമ്പാശേരി പോലീസ് സംവിധായകനെതിരെ കേസെടുത്തു. സിനിമയിൽ അവസരം നൽകാമെന്നു വാഗ്ദാനം ചെയ്തു നെടുമ്പാശേരിയിലെ ഹോട്ടലിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നാണു നടിയുടെ പരാതി.

പരാതി നെടുമ്പാശേരി പോലീസിനു കൈമാറി. പരാതിക്കാരി സുഹൃത്താണെന്നും സിനിമയിൽ വിചാരിച്ച പോലെ അവസരം ലഭിക്കാതിരുന്നതിന്‍റെ വൈരാഗ്യമാണു പരാതിക്കു കാരണമെന്നും ഒമർ ലുലു പ്രതികരിച്ചു.