പത്തനംതിട്ട : റാന്നി സീറ്റ് കേരളാ കോൺഗ്രസിന് വിട്ട് നൽകിയതിൽ പത്തനംതിട്ടയിൽ സിപിഎം നേതൃത്വത്തിന് അതൃപ്തി.
റാന്നി കേരളാ കോൺഗ്രസ് (എം)ന് വിലക്കു നൽകിഎന്നാണ് പാർട്ടി പ്രവർത്തകരുടെ ആരോപണം. തുടർ ഭരണം ലഷ്യമിടുന്ന ഇടതുമുന്നണിക്ക് പത്തനംതിട്ടയിൽ സ്ഥാനാർത്ഥി നിർണ്ണയത്തിലും സീറ്റ് പങ്കുവയ്ക്കലിലും ചുവടു പതറുകയാണ്.
സിറ്റിംഗ് സീറ്റും യുഡിഎഫ് സ്വാധീനവുമുള്ള റാന്നിയിൽ രാജു ഏബ്രഹാം അല്ലാതെ മറ്റൊരാൾക്കും വിജയിക്കാന്‍ കഴിയില്ലെന്നാണ് പാർട്ടി സെക്രട്ടേറിയറ്റിൻ്റെ വിലയിരുത്തൽ. എന്നാൽ സിറ്റിംഗ് സീറ്റ് കേരളാ കോൺഗ്രസിന് നൽകിയതിൽ ദുരൂഹതയുണ്ടന്നാണ് പ്രാദേശിക നേതാക്കളുടെ ആരോപണം. വിജയസാധ്യതയുള്ള റാന്നി സീറ്റ് പാർട്ടി സംസ്ഥാന നേതൃത്വം വില്പന നടത്തി എന്നാണ് പ്രവർത്തകർക്കിടയിലെ ആരോപണം.
തെരഞ്ഞെടുപ്പിൽ പാർട്ടി പ്രവർത്തകരോട് കാട്ടിയ അനീതിക്കെതിരെ പ്രതിഷേധം ഉണ്ടാകും എന്നും ജില്ലാ കമ്മറ്റി വിലയിരുത്തുന്നു. രാജു ഏബ്രഹാമിന് പരമ്പരാഗതമായി ലഭിക്കുന്ന വോട്ടുകളിലും ഇത് ചോർച്ച സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ. നിയോജകമണ്ഡലത്തിലെ ലോക്കൽ കമ്മറ്റികളിലും പാർട്ടി നേതൃത്വത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.