രാജ്യത്ത് വിലക്കയറ്റത്തില്‍ ജനജീവിതം നരകതുല്യമായി : രണ്‍ദീപ് സിംഗ് സുര്‍ജേവാല

Thursday, May 12, 2022

രാജ്യത്തെ വിലക്കയറ്റത്തിനെതിരേ ആഞ്ഞടിച്ച് കോണ്‍ഗ്രസ്. ജനജീവിതം നരകതുല്യം. പാചകവാതകവില കുടുംബബജറ്റിന്‍റെ  താളംതെറ്റിച്ചുവെന്നും മോദി സര്‍ക്കാര്‍ ന്യൂനപക്ഷങ്ങളെ ഉന്നമിടുന്നുവെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല പറഞ്ഞു.

രൂപയുടെ മൂല്യം മോദിയുടെ വയസും കടന്ന് താഴേയ്ക്ക്  പതിക്കുകയാണ്.  തൊഴിലില്ലായ്മ വര്‍ധിക്കുന്നു.
വെറുപ്പിന്‍റെ രാഷ്ട്രീയം പ്രചരിപ്പിക്കാന്‍ മാധ്യമങ്ങളെ കൂട്ടുപിടിക്കുന്നതായും രണ്‍ദീപ് സുര്‍ജെവാല കുറ്റപ്പെടുത്തി.