മാസപ്പിറവി കണ്ടു; കേരളത്തില്‍ നാളെ റംസാന്‍ വ്രതാരംഭം; ഇനി വ്രതശുദ്ധിയുടെ നാളുകള്‍

Jaihind Webdesk
Wednesday, March 22, 2023

തിരുവനന്തപുരം: മാസപ്പിറവി ദൃശ്യമായതോടെ കേരളത്തില്‍ നാളെ റംസാന്‍ വ്രതാരംഭത്തിന് തുടക്കമാകും. കാപ്പാട് ചന്ദ്രപ്പിറവി കണ്ടതിന്‍റെ അടിസ്ഥാനത്തില്‍ നാളെ റമളാന്‍ ഒന്നായിരിക്കുമെന്ന് ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്‍റ്  സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട് എന്നിവര്‍ അറിയിച്ചു. ഇസ്ലാംമത വിശ്വാസികളെ സംബന്ധിച്ചിടത്തോളം ആത്മസംസ്‌കരണത്തിന്‍റെ മാസം കൂടിയാണ് റംസാന്‍.