സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവനെതിരെ ആലത്തൂര്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് പരാതി നല്കി. ആലത്തൂര്‍ ഡി.വൈ.എസ്.പിക്കാണ് രമ്യ പരാതി നല്‍കിയത്. ആസൂത്രിതമായ നീക്കങ്ങളാണ് തനിക്കെതിരെയുള്ള പരമാര്‍ശങ്ങളില്‍ നിന്ന് വ്യക്തമാകുന്നതെന്ന് രമ്യ ഹരിദാസ് പ്രതികരിച്ചു. കഴിഞ്ഞദിവസം പൊന്നാനി എല്‍.ഡി.എഫ് പൊതുയോഗത്തിലാണ് എ. വിജയരാഘവന് രമ്യക്കെതിരെ അധിക്ഷേപകരമായ പരമാര്‍ശം നടത്തിയത്. ഇതിനെതിരെ വ്യാപക വിമര്‍ശനങ്ങളാണ് ഉയരുന്നത്.
“ആശയപരമായ പോരാട്ടമാണ് വേണ്ടത്. വ്യക്തിഹത്യ പാടില്ല. ആലത്തൂരിലെ ജനങ്ങള്‍ക്ക് എന്നെ നന്നായറിയാം. പ്രതിസന്ധിയില്‍ തളരുന്ന ആളല്ല ഞാന്‍. ഏപ്രില്‍ 23ന് ജനം ഇതിനെല്ലാം മറുപടി നല്‍കും.” – രമ്യ പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ താന്‍ ആലത്തൂരില്‍ മികച്ച വിജയം നേടുമെന്നും രാഹുല്‍ ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്നും രമ്യ കൂട്ടിച്ചേര്‍ത്തു.