രമേഷ് പിഷാരടി കോണ്‍ഗ്രസില്‍ ; ഐശ്വര്യകേരള യാത്ര വേദിയില്‍ ഉജ്ജ്വല വരവേല്‍പ്പ് ; വീഡിയോ

Jaihind News Bureau
Tuesday, February 16, 2021

ആലപ്പുഴ : നടനും സംവിധായകനുമായ രമേഷ് പിഷാരടിയും നടന്‍ ഇടവേള ബാബുവും യുഡിഎഫ് ഐശ്വര്യകേരള യാത്ര വേദിയില്‍. ഹരിപ്പാട് നടന്ന ചടങ്ങില്‍ ആവേശ്വോജ്ജല സ്വീകരണമാണ് നേതാക്കളും പ്രവര്‍ത്തകരും ഇരുവര്‍ക്കും ഒരുക്കിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവർ പിഷാരടിയെ സ്വീകരിച്ചു. ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയുകയുള്ളൂവെന്ന് രമേഷ് പിഷാരടി പറഞ്ഞു.

ഏറ്റവും വലിയജനാധിപത്യ പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. ഭയപ്പാട് ഇല്ലാതെ സമീപിക്കാവുന്ന നേതാക്കളാണ് പാർട്ടിയിലുള്ളത്.  മുന്നോട്ടുള്ള യാത്രയില്‍  കോൺഗ്രസിനൊപ്പം ഉണ്ടാകും. കേരളത്തില്‍ കോണ്‍ഗ്രസിന്‍റെ വിജയം അനിവാര്യമാണ്. ഹൈബി ഈഡന്‍, ഷാഫി പറമ്പില്‍,പി.സി വിഷ്ണുനാഥ്, കെ.എസ് ശബരീനാഥന്‍, വി.ഡിസതീശന്‍ തുടങ്ങിയവരുമായി അടുത്ത ബന്ധമാണുള്ളത്.  മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമെല്ലാം താന്‍ ചെറുപ്പം മുതല്‍ കണ്ടുവരുന്ന അനിഷേധ്യ നേതാക്കളാണ്. അവരോടൊപ്പം കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുക എന്നത് അഭിമാനമാണെന്നും അദ്ദേഹം പറഞ്ഞു.