ബുദ്ധിമുട്ടില്‍ ആദിവാസി കുടുംബങ്ങള്‍ ; സഹായമെത്തിച്ച് രമേശ് ചെന്നിത്തല

Jaihind News Bureau
Saturday, February 6, 2021

ramesh chennithala

 

പത്തനംതിട്ട : ഐശ്വര്യ കേരള യാത്രയുടെ തിരക്കുകൾക്കിടയിലും പതിവ് തെറ്റാതെ ആദിവാസി സഹോദരങ്ങൾക്കായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സഹായഹസ്തം. ചൊള്ളനാവയൽ വനംകുടി ആദിവാസി കുടുംബങ്ങൾക്കാണ് പ്രതിപക്ഷ നേതാവിന്‍റെ സഹായം അപ്രതീക്ഷിതമായി എത്തിയത്.

കൊവിഡ് നിയന്ത്രണം മൂലം ഒറ്റപ്പെട്ടുപോയിരുന്ന നാറാണംമൂഴി ചൊള്ളനാവയൽവനംകുടി കോളനിയിലെ കുടുംബങ്ങൾക്കാണ് പ്രതിപക്ഷ നേതാവിന്‍റെ അടിയന്തര ഇടപെടലിലൂടെ താൽക്കാലിക ആശ്വാസം ലഭിച്ചത്. അറുപത്തിയേഴ് കുടുംബങ്ങൾ താമസിക്കുന്ന കോളനിയിലെ പലവീടുകളിലും ഭക്ഷണത്തിനു പോലും ബുദ്ധിമുട്ട് അനുഭവപ്പെടുന്നു എന്നറിഞ്ഞ രമേശ്‌ ചെന്നിത്തല രാജീവ് യൂത്ത് ഫൗണ്ടേഷൻ ജില്ലാ ചെയർമാൻ നഹാസ് പത്തനംതിട്ടയോട് വിഷയത്തിന്‍റെ നിജസ്ഥിതി അന്വേഷിച്ചുവരുവാൻ ചുമതലപ്പെടുത്തിയിരുന്നു. ഇവരുടെ ബുദ്ധിമുട്ടുകൾ മനസിലാക്കിയ പ്രതിപക്ഷ നേതാവ് അവർക്ക് വേണ്ടുന്ന ആവശ്യസാധനങ്ങൾ അവിടെ എത്തിക്കുവാൻ നടപടി സ്വീകരിച്ചു.

രാജീവ് യൂത്ത് ഫൗണ്ടേഷൻ വൈസ് ചെയർമാൻ മനോഷ് ഇലന്തൂർ, ഷെമീർ തടത്തിൽ, ജിബിൻ ചിറക്കടവിൽ, ആദിവാസി കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് പ്രിമൽരാജ് വാർഡ് മെമ്പർ അനിയൻ പി.സി, ഊര് മൂപ്പൻ അപ്പുക്കുട്ടൻ, വനസംരക്ഷണ സമിതി പ്രസിഡന്‍റ് പൊടിമോൻ എന്നിവർ സന്നിഹിതരായി.