തിരുവനന്തപുരം: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയ കണക്കുകള്‍ ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത രീതിയിലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല. കണക്കുകളിലെ ആശയക്കുഴപ്പം മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വലിയ തോതിലുള്ള പണം ചെലവഴിച്ചു എന്ന് വരുത്തിതീര്‍ക്കുകയും വസ്തുത പുറത്തുവന്നപ്പോള്‍ എസ്റ്റിമേറ്റ് ആണെന്ന് പറയുകയുമാണ് ചെയ്യുന്നത്. ഇത് ശരിയായ നടപടിയല്ല.ദുരിതാശ്വാസപ്രവര്‍ത്തനത്തിന് കേന്ദ്രത്തില്‍നിന്ന് കൂടുതല്‍ തുക വാങ്ങേണ്ടത് ആവശ്യമാണ്. എന്നാല്‍ ഊതിവീര്‍പ്പിച്ച കണക്കുകള്‍ നല്‍കുന്നത് ശരിയാണോ എന്ന് സര്‍ക്കാര്‍ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.