കോഴിക്കോട് അതിരൂപതയുടെ പ്രഥമ ആര്‍ച്ച് ബിഷപ്പായി മാര്‍പാപ്പ പ്രഖ്യാപിച്ച ഡോ. വര്‍ഗീസ് ചക്കാലയ്ക്കലിനെ നേരിട്ടെത്തി കണ്ട് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല എംഎല്‍ എ ആശംസകള്‍ നേര്‍ന്നു. കെ.പി.സി.സി. ജനറല്‍ സെക്രട്ടറി എന്‍. സുബ്രഹ്മണ്യനും ഒപ്പമുണ്ടായിരുന്നു.
കോഴിക്കോട് രൂപതയെ അതിരൂപതയായി ഉയര്‍ത്തിയ പ്രഖ്യാപനം ഇന്നാണ് വത്തിക്കാനിലും കോഴിക്കോടും വായിച്ചത്. ഇതോടെ ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ ആര്‍ച്ച് ബിഷപ്പായി ഉയര്‍ത്തപ്പെടുകയായിരുന്നു.
അതുല്യമായ നേതൃ മികവാണ് ബിഷപ്പ് എന്ന നിലയില്‍ ഡോ വര്‍ഗീസ് ചക്കാലയ്ക്കല്‍ കാഴ്ച വെച്ചതെന്നും ആര്‍ച്ച് ബിഷപ് എന്ന നിലയില്‍ വിശ്വാസി സമൂഹത്തെ കൂടുതല്‍ ഉയരങ്ങളിലേക്ക് നയിക്കാന്‍ അദ്ദേഹത്തിന് കഴിയട്ടെ എന്നും രമേശ് ചെന്നിത്തല ആശംസിച്ചു.