രമേശ് ചെന്നിത്തല ദുബായ് സെന്റ് മേരീസ് കത്തോലിക്ക പളളി സന്ദര്‍ശിച്ച് പ്രാര്‍ത്ഥന അര്‍പ്പിച്ചു.

Jaihind News Bureau
Tuesday, April 22, 2025


രമേശ് ചെന്നിത്തല എം എല്‍ എ ദുബായ് സെന്റ് മേരീസ് കത്തോലിക്ക പളളി സന്ദര്‍ശിച്ച് പ്രാര്‍ത്ഥന അര്‍പ്പിച്ചു. കാലം ചെയ്ത ഫ്രാന്‍സീസ് മാര്‍പാപ്പ ദിവ്യബലി അര്‍പ്പിച്ച ദുബായിലെ അള്‍ത്താരയാണ് ഇവിടെയുള്ളത്. കേരളത്തിന്റെ മുന്‍ പ്രതിപക്ഷ നേതാവ് വിശ്വാസികള്‍ക്കൊപ്പമാണ് പ്രാര്‍ത്ഥനയില്‍ പങ്കുകൊണ്ടത്. ലോകത്തിലെ ഏറ്റവും വലിയ ഇടവക ദേവാലയം എന്നാണ് ഈ വിശുദ്ധ ദേവാലയം അറിയപ്പെടുന്നത് .

2019 ഫെബ്രുവരി മാസത്തില്‍ , ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യുഎഇ സന്ദര്‍ശനത്തില്‍, മാര്‍പാപ്പയ്ക്ക് ദിവ്യബലി അര്‍പ്പിക്കാന്‍ നിര്‍മ്മിച്ച അല്‍ത്താരയാണ് ഇവിടെയുള്ളത്. അബുദാബി സായിദ് സ്പോര്‍ട്സ് സിറ്റിയിലാണ്, അന്ന് ഈ അള്‍ത്താര സ്ഥാപിച്ചത്.

ദുബായില്‍ ദേവാലയത്തിലെത്തിയ രമേശ് ചെന്നിത്തലയെ പള്ളി കമ്മിറ്റി ഭാരവാഹികള്‍ ചേര്‍ന്ന് സ്വീകരിച്ചു.