തിരുവല്ല: തിരുവല്ലയില്‍ കീടനാശിനി ശ്വസിച്ച് മരിച്ച കര്‍ഷകത്തൊഴിലാളികളുടെ കുടുംബത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദര്‍ശിച്ചു. പെരിങ്ങരയിലെ വീട്ടിലെത്തിയാണ്. കര്‍ഷക തൊഴിലാളികളായ വേങ്ങല്‍ കഴുപ്പില്‍ കോളിനിയില്‍ സനല്‍, മത്തായി ഈശോ എന്നിവരുടെ വീടുകളാണ് പ്രതിപക്ഷ നേതാവ് സന്ദര്‍ശിച്ചത്. കര്‍ഷകരുടെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം നല്‍കണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് പ്രതിപക്ഷ നേതാവിന്റെ സന്ദര്‍ശനം. കൃഷി വകുപ്പില്‍ നിന്ന് ഗുരുതരമായ വീഴ്ച്ചയാണ് സംഭവിച്ചതെന്നും, വകുപ്പിന്റെ അനാസ്ഥ പരിശോധിച്ച് കര്‍ശന നടപടി സ്വീകരിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കൂടാതെ അന്വഷണ ചുമതല വഹിക്കുന്ന പോലിസുകാര്‍ എത്രയും പെട്ടന്ന് അന്വേഷണം പൂര്‍ത്തിയാക്കണമെന്നും, ഇക്കാര്യത്തില്‍ സര്‍ക്കാരും, കൃഷി വകുപ്പ് മന്ത്രിയും എത്രയും വേഗത്തില്‍ വേണ്ട നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ആന്റോ ആന്റണി എം.പിയും മറ്റ് യു.ഡി എഫ് നേതാക്കളും പ്രതിപക്ഷ നേതാവിനൊപ്പം കര്‍ഷകരുടെ വീടുകള്‍ സന്ദര്‍ശിച്ചു.
https://youtu.be/ys14BY5SCFo
അതിനിടെ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് തുടര്‍ നടപടിയെടുക്കുന്നതില്‍ ആശയക്കുഴപ്പത്തിലാണ്. രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും ആരെ പ്രതിചേര്‍ക്കണമെന്ന കാര്യത്തിലാണ് തീരുമാനം നീളുന്നത്. നിരോധിത കീടനാശി അല്ലാത്തതിനാല്‍ കടയുടമയെ പ്രതിചേര്‍ക്കാനാകില്ല. കീടനാശിനിയുടെ അളവ് നിര്‍ദ്ദേശിക്കുന്നതില്‍ കൃഷി വകുപ്പിന് വീഴ്ച്ച പറ്റിയതായാണ് പ്രാഥമിക നിഗമനം. സുരക്ഷാ മുന്‍കരുതലെടുക്കുന്നതില്‍ വീഴ്ചയുണ്ടായിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. കര്‍ഷകരുടെ ആന്തരികാവയവ പരിശോധനാ ഫലം പുറത്തു വന്ന ശേഷം തുടര്‍ നടപടി സ്വീകരിക്കാനാണ് പൊലീസിന്റെ തീരുമാനം.