തകർന്നു വീണ കൊച്ചി കളമശ്ശേരി കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് കെട്ടിടം കെട്ടിടം രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും ഇന്ന് സന്ദർശിക്കും

Jaihind News Bureau
Monday, December 9, 2019

കൊച്ചി കളമശ്ശേരിയിലെ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്‍റെ ഭാഗം തകർന്നു വീണ സംഭവം വിലയിരുത്തുന്നതിനായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനും ഇന്ന് സന്ദർശിക്കും. എറണാകുളം ജില്ലയിലെ യുഡിഎഫ് എംഎൽഎമാരും നേതാക്കളും ഇവരെ അനുഗമിക്കും. രാവിലെ പത്ത് മണിയോടെയാണ് സംഘം കളമശ്ശേരിയിലെ ക്യാൻസർ ഇൻസ്റ്റിറ്റൂട്ടിലെത്തി കാര്യങ്ങൾ വിലയിരുത്തുക.