സ്പീക്കർക്ക് രാജാവിനേക്കാൾ വലിയ രാജഭക്തി ; ലൈഫിലെ ഇഡി അന്വേഷണം അവകാശലംഘനമാകുന്നതെങ്ങനെ: രമേശ് ചെന്നിത്തല

Jaihind News Bureau
Thursday, November 5, 2020

 

കോഴിക്കോട്: സ്പീക്കർക്ക് രാജാവിനേക്കാൾ വലിയ രാജഭക്തിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലൈഫ് മിഷനിൽ നടന്ന അഴിമതിയെക്കുറിച്ച് ഇഡി അന്വേഷിക്കുന്നത് നിയമസഭയുടെ അവകാശലംഘനമാകുന്നത് എങ്ങനെയാണെന്നും അദ്ദേഹം  ചോദിച്ചു.

ലൈഫ് മിഷൻ രേഖകൾ ആവശ്യപ്പെട്ടത് നിയമലംഘനമാണെന്ന് കാണിച്ച് സിപിഎം എംഎൽഎ ജെയിംസ് മാത്യു സ്പീക്കർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇ.ഡിയോട് വിശദീകരണം ആവശ്യപ്പെട്ട നടപടിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ജയിംസ്മാത്യു ഒരു പരാതി കൊടുത്തു എന്ന് കരുതി അന്വേഷണത്തെ തടസ്സപ്പെടുത്താൻ സ്പീക്കർ എന്തിനാണ് ഇടപെടുന്നത്. ഈ നടപടി പ്രതിഷേധാർഹമാണ്. സ്പീക്കർ അഴിമതിക്ക് കൂട്ടു നിൽക്കുകയല്ല, അഴിമതി ഇല്ലാതാക്കാനാണ് ശ്രമിക്കേണ്ടതെന്നും ചെന്നിത്തല കോഴിക്കോട് പറഞ്ഞു.