മാധ്യമ പ്രവർത്തകനെ വാഹനമിടിച്ച് കൊന്ന കേസിൽ ശ്രീറാമിന് ജാമ്യം ലഭിച്ചത് ഗുരുതര വീഴ്ചയെന്ന് രമേശ് ചെന്നിത്തല

Jaihind News Bureau
Tuesday, August 6, 2019

മാധ്യമ പ്രവർത്തകനെ വാഹനമിടിച്ച് കൊന്ന കേസിൽ ശ്രീറാമിന് ജാമ്യം ലഭിച്ചത് ഗുരുതര വീഴ്ചയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസിന്‍റെ ഭാവിയെ ഈ വീഴ്ച ഗുരുതരമായി ബാധിക്കുമെന്നും ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ട് കേസിനെ അട്ടിമറിക്കുകയാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് ഈ കേസുമായി ബന്ധപ്പെട്ട് നടത്തിയത് വലിയ കള്ളക്കളിയാണ്. സർക്കാർ ഉത്തരവാദിത്തമില്ലാതെ പെരുമാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

teevandi enkile ennodu para