സംസ്ഥാനത്ത് പൊലീസ് രാജെന്ന് രമേശ് ചെന്നിത്തല

Jaihind News Bureau
Thursday, July 25, 2019

സംസ്ഥാനത്ത് പൊലീസ് രാജെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആഭ്യന്തരത്തിന്‍റെ ചുമതലകൂടി വഹിക്കുന്ന മുഖ്യമന്ത്രിയ്ക്ക് ആ സ്ഥാനത്തിരിക്കാന്‍ അര്‍ഹതയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് സർക്കാരിന്‍റെ ഉത്തരവാദിത്വമാണ്. പിണറായി ഏകാധിപത്യ ഭരണം തുടരുകയാണെന്നും ജനകീയ സമരങ്ങളെ തോക്കും ലാത്തിയും ഉപയോഗിച്ച് അടിച്ചമർത്തുകയാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. യുഡിഎഫിന്‍റെ സെക്രട്ടറിയേറ്റ് ഉപരോധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.

സർക്കാർ ജനദ്രോഹ നടപടികൾ തുടരുകയാണെന്നും വൈദ്യുതി ചാർജ് വർദ്ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കാരുണ്യ പദ്ധതി സര്‍ക്കാർ അട്ടിമറിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പോലീസ് തേർവാഴ്ചയാണ് സംസ്ഥാനത്ത് നടക്കുന്നത്