പൗരത്വ ഭേദഗതി ബില്ലിലൂടെ ജനങ്ങളെ വിഭജിക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നത് : രമേശ് ചെന്നിത്തല

ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കി മാറ്റുക എന്ന ഹിഡൺ അജണ്ടയാണ് മോദി സർക്കാരിന് ഉള്ളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മതത്തിന്‍റെ അടിസ്ഥാനത്തിൽ രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്ന ബിജെപിക്ക് ജനങ്ങൾ നൽകിയ മറുപടിയാണ് ഝാർഖണ്ടിലെ തെരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ ഭേദഗതി ബില്ലിനെതിരെ കോൺഗ്രസിന്‍റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മതേതര സംഗമത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം

രാജ്യം വലിയ വലിയ വെല്ലുവിളി നേരിടുന്ന കാലഘട്ടമാണിതെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. രാജ്യത്തെ വിഭജിക്കാൻ ബിജെപി ശ്രമിക്കുന്നു. ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കി മാറ്റുക എന്ന അജണ്ടയുമായാണ് മോദി സർക്കാർ പ്രവർത്തിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഝാർഖണ്ടും ബിജെപി നഷ്ടമായിരിക്കുന്നു. ഏതാനും സംസ്ഥാനങ്ങളിലേക്ക് ബിജെപി ചുരുങ്ങി കൊണ്ടിരിക്കുകയാണെന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു

പൗരത്വ ഭേദഗതി ബില്ലി നെതിരെ ദേശീയ തലത്തിൽ കോൺഗ്രസ് നടത്തിയ സത്യാഗ്രഹ സമരത്തിന്ന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ടാണ് സംസ്ഥാനത്തെ 140 നിയോജ മണ്ഡലങ്ങളിലും മതേതര സംഗമം സംഘടിപ്പിച്ചത്.

Ramesh ChennithalaAnti CAA Protests
Comments (0)
Add Comment