തിരുവനന്തപുരം : കൊവിഡ് കാലത്തെ അനുഗ്രഹമായാണ് സർക്കാർ കാണുന്നതെന്ന് രമേശ് ചെന്നിത്തല. എല്ലാ അഴിമതികളും കൊള്ളകളും കൊവിഡിന്റെ മറവിൽ നടത്താനാണ് സർക്കാർ ശ്രമിക്കുന്നത്. സംസ്ഥാനത്ത് ജനങ്ങൾ പ്രതിസന്ധിയിൽ വലയുമ്പോൾ സർക്കാർ മൗനം പാലിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഓൺലൈൻ വിദ്യാഭ്യാസത്തിനായി സർക്കാർ ഒന്നും ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു. സെക്രട്ടറിയറ്റിനു മുന്നിൽ കെപിഎസ്ടിഎ സപ്തദിന സത്യാഗ്രഹത്തിന്റെ സമാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.