നിയമസഭയില്‍ പ്രതിപക്ഷം ഉന്നയിക്കേണ്ട വിഷയങ്ങള്‍ ജനങ്ങള്‍ക്ക് നിര്‍ദേശിക്കാം

തിരുവനന്തപുരം: ഈ മാസം 27ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ഉന്നയിക്കേണ്ട വിഷയങ്ങള്‍ സംബന്ധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പൊതുജനങ്ങളില്‍ നിന്ന് നിര്‍ദേശങ്ങള്‍ ക്ഷണിച്ചു.
കഴിഞ്ഞ സമ്മേളനങ്ങളിലും പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പ്രതിപക്ഷം സ്വീകരിച്ചിരുന്നു. ആയിരക്കണക്കിന് ആളുകളാണ് ഫേസ് ബുക്ക് വഴി നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്. അവയില്‍ തെരഞ്ഞെടുത്തവ ചോദ്യങ്ങളായും ശ്രദ്ധക്ഷണിക്കലുകളായും സബ്മിഷനുകളായും പ്രതിപക്ഷം സഭയില്‍ ഉന്നയിക്കുകയും ചെയ്തു.

ആയിരത്തിലേറെ ചോദ്യങ്ങളാണ് കഴിഞ്ഞ സമ്മേളനത്തില്‍ ജനങ്ങളില്‍ നിന്ന് ലഭിച്ചത്. ഇവയെല്ലാം സഭയില്‍ ഉന്നയിക്കുകയും ചെയ്തു. അടിയന്തര പ്രമേയം, ചര്‍ച്ച, പ്രസംഗങ്ങള്‍ എന്നിവയിലും ജനങ്ങള്‍ ഉന്നയിച്ച വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സാധാരണ ജനങ്ങളെയും നിയമസഭാ നടപടികളില്‍ ഭാഗഭാക്കാക്കുകയാണ് ലക്ഷ്യം. ഇത്തവണയും പ്രതിപക്ഷ നേതാവിന്‍റെ ഫേസ് ബുക്ക് വഴിയും (www.facebook.com/rameshchennithala ) ഇ-മെയില്‍ വഴിയും ( rameshchennithala@gmail.com) വഴിയുമാണ് ചോദ്യങ്ങള്‍ അയക്കേണ്ടത്.

Ramesh Chennithalaassembly session
Comments (0)
Add Comment