‘മന്ത്രിയെ രക്ഷിക്കാൻ തന്ത്രിയെ അറസ്റ്റ് ചെയ്തു; അറസ്റ്റ് സംശയാസ്പദം’-രമേശ് ചെന്നിത്തല

Jaihind News Bureau
Sunday, February 22, 2026

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തെളിവില്ലാതെ തന്ത്രിയെ അറസ്റ്റ് ചെയ്തത് സംശയാസ്പദമാണെന്ന് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എസ്ഐടി പ്രവർത്തിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശ പ്രകാരമാണ്. തന്ത്രിയെ മനപൂർവം കുടുക്കി. രാഷ്ട്രീയ ഇടപെടൽ ഉണ്ടായി. ഒരു ഘട്ടം കഴിഞ്ഞപ്പോൾ എസ്ഐടിയെ മുഖ്യമന്ത്രിയുടെ ഓഫീസ് നിയന്ത്രിച്ചുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.ശബരിമല തന്ത്രി അയ്യപ്പൻറെ പിതാവിന്റെ സ്ഥാനം ഉള്ള ആൾ.തന്ത്രിയുടെ വിധി ന്യായം പരിശോധിച്ചാൽ തന്ത്രിക്കെതിരെ ഒരു കുറ്റവും ഇല്ല .സാധാരണക്കാർക്കാണേൽ പോലും തന്ത്രിയെ അറസ്റ്റ് ചെയ്ത പോലെ അന്യായ മായി അറസ്റ്റ് ചെയ്യാൻ പാടില്ല.മന്ത്രിയെ രക്ഷിക്കാനാണ് തന്ത്രിയെ അറസ്റ്റ് ചെയ്തത് അദ്ദേഹം ആരോപിച്ചു.

ഹൈക്കോടതി നൽകിയ നിർദേശങ്ങൾ എസ്ഐടി പാലിച്ചില്ല. ഗൂഢാലോചനയിൽ അന്വേഷണമില്ല. മുൻ ദേവസ്വം പ്രസിഡന്റ് ഗുരുതരമായ തെറ്റ് ചെയ്തു. 2 തവണ ചോദ്യം ചെയ്തെങ്കിലും വിട്ടയച്ചു. അന്വേഷണം കടകംപള്ളിയിലേക്കും വാസവനിലേയ്ക്കും എത്താതിരിക്കാനാണ് തന്ത്രിയ അറസ്റ്റ് ചെയ്തത്. രാഷ്ട്രീയ കളിക്ക് ജനം ചുട്ട മറുപടി നൽകുമെന്നും ചെന്നിത്തല പറഞ്ഞു.