മനോനില നഷ്ടമായത് ആർക്കെന്ന് എല്ലാപേർക്കുമറിയാം ; ഒളിച്ചുകളി തുടര്‍ന്നാല്‍ കൂടുതല്‍ രേഖകള്‍ പുറത്തുവിടും ; മേഴ്‌സിക്കുട്ടിയമ്മയ്ക്ക് പ്രതിപക്ഷ നേതാവിന്‍റെ മറുപടി

Jaihind News Bureau
Friday, February 19, 2021

കൊല്ലം : മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്ക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മറുപടി. ആരുടെ മനോനിലയാണ് തെറ്റിയിരിക്കുന്നതെന്ന് കുണ്ടറക്കാര്‍ക്ക് അറിയാം. കേരളത്തിന്റെ മത്സ്യസമ്പത്ത് മുഴുവന്‍ കൊള്ളയടിക്കാന്‍ അമേരിക്കന്‍ കുത്തക കമ്പനിയായ ഇഎംസിസിയുമായി ചര്‍ച്ച നടത്തിയതും അവരെ കേരളത്തിലേക്ക് ക്ഷണിച്ചതും മന്ത്രിയാണ്.

അതിനുശേഷം മത്സ്യനയത്തില്‍ മാറ്റം വരുത്തുന്നു. കേരള തീരത്ത് മത്സ്യബന്ധനത്തിനുവേണ്ടി 400 ട്രോളറുകള്‍ക്കും 5 മദര്‍ ഷിപ്പുകള്‍ക്കും അനുമതി നല്‍കിയിരിക്കുകയാണ്. യു.എന്‍ ചര്‍ച്ചയ്ക്ക് പോയെന്നാണ് മന്ത്രി പറയുന്നത്. എന്നാല്‍ തങ്ങളുമായി മന്ത്രി ചര്‍ച്ച നടത്തിയെന്നാണ് കമ്പനിയുടെ പ്രതികരണം. ഒളിച്ചുകളി തുടര്‍ന്നാല്‍ കൂടുതല്‍ രേഖകള്‍ പുറത്തുവിടുമെന്നും പ്രതിപക്ഷ നേതാവ് മുന്നറിയിപ്പ് നല്‍കി.