ആരോപണങ്ങൾ തെളിവുകളുടെ അടിസ്ഥാനത്തില്‍; നിയമനടപടിയെ സ്വാഗതം ചെയ്യുന്നു; എ.കെ ബാലന് പ്രതിപക്ഷ നേതാവിന്‍റെ മറുപടി

Jaihind News Bureau
Friday, August 28, 2020

മലപ്പുറം: മന്ത്രി എ.കെ ബാലന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മറുപടി. തെളിവുകളുടെ അടിസ്ഥാനത്തിലാണ് സർക്കാരിനെതിരായ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും നിയമനടപടിയെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു. മാധ്യമങ്ങളുടെ വായ മൂടികെട്ടാൻ ഇത് ചൈനയല്ലന്നും അദ്ദേഹം പറഞ്ഞു. വസ്തുതകള്‍ പരിശോധിക്കാതെ സർക്കാരിനെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്ന പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നായിരുന്നു മന്ത്രി എ.കെ ബാലന്‍റെ പ്രതികരണം.