‘എന്‍റെ ഡിഎന്‍എ എന്താണെന്ന് കേരളത്തിലെ ജനങ്ങള്‍ക്കറിയാം’; കോടിയേരിക്ക് രമേശ് ചെന്നിത്തലയുടെ  മറുപടി| VIDEO

Jaihind News Bureau
Tuesday, July 28, 2020

 

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മറുപടി. തന്‍റെ ഡിഎന്‍എ എന്താണെന്ന് കേരളത്തിലെ ജനങ്ങള്‍ക്കറിയാം. സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തിരിക്കാന്‍ കോടിയേരിക്ക് യോഗ്യതയില്ല. പച്ചവര്‍ഗീയതയാണ് തന്നെപ്പറ്റി കോടിയേരി പറയുന്നത്. സ്വര്‍ണ്ണകള്ളക്കടത്ത് കേസില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് കോടിയേരിയാണെന്നും അദ്ദേഹം പറഞ്ഞു.