സംസ്ഥാനത്ത് വിജിലൻസിന്‍റെ പ്രവർത്തനങ്ങൾ താളം തെറ്റി; സർക്കാരിന്‍റേത് അഴിമതിക്കാരെ സംരക്ഷിക്കുന്ന പ്രവർത്തനങ്ങള്‍: രമേശ് ചെന്നിത്തല| VIDEO

Jaihind News Bureau
Sunday, August 2, 2020

 

തിരുവനന്തപുരം: സംസ്ഥാനത്ത് വിജിലൻസിന്‍റെ പ്രവർത്തനങ്ങൾ നിലച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഴിമതിക്കാരെ സംരക്ഷിക്കുന്ന പ്രവർത്തനങ്ങളാണ് സർക്കാരിന്‍റേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.സർക്കാർ അടിയന്തരമായി വിജിലൻസ് അന്വേഷണത്തിന് അനുമതി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി അഴിമതിക്കാരെ സംരക്ഷിക്കുകയാണെന്നും പ്രതിപക്ഷ നേതാവ്  കുറ്റപ്പെടുത്തി. അനധികൃത നിയമനമടക്കം നടന്നിട്ടും വിജിലൻസ് അനങ്ങുന്നില്ല. എൽ.ഡി.എഫ് കാലത്ത് വിജിലൻസ് പൂർണമായും താളം തെറ്റിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അന്വേഷണത്തിന് അനുമതി തേടി വിജിലൻസ് ഡയറക്ടർ ഇപ്പോൾ സർക്കാരിന് ഫയൽ കൊടുത്തത് കണ്ണിൽ പൊടിയിടാനാണ്. സർക്കാരിന്‍റെ അനുമതി ലഭിക്കാത്തതുകൊണ്ടാണ് വിജിലൻസ് അന്വേഷണം വൈകുന്നത്.
ഒന്നും മറയ്ക്കാനില്ലെങ്കിൽ സർക്കാർ എന്താണ് അനുമതി കൊടുക്കാത്തതെന്നും അദ്ദേഹം ചോദിച്ചു.