കേരളത്തിന്‍റെ അതിർത്തിയിൽ ഗുരുതരസാഹചര്യം, ആളുകള്‍ കഷ്ടപ്പെട്ടിട്ടും സര്‍ക്കാരിന്‍റെ കണ്ണ് തുറക്കുന്നില്ല: രമേശ് ചെന്നിത്തല

Jaihind News Bureau
Saturday, May 9, 2020

 

തിരുവനന്തപുരം:  കേരളത്തിന്‍റെ അതിർത്തികളിൽ ഗുരുതരസാഹചര്യമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആളുകള്‍ കഷ്ടപ്പെട്ടിട്ടും സര്‍ക്കാരിന്‍റെ കണ്ണ് തുറക്കുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ക്രമീകരണം ഏർപ്പെടുത്താൻ സർക്കാരിനോട് പലതവണ ആവശ്യപ്പെട്ടതാണ്. പാസ് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പറയുമ്പോഴും കഴിഞ്ഞ രണ്ട് ദിവസമായി ആർക്കും പാസ് കിട്ടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അതിർത്തിയാൽ തീരുമാനമെടുക്കാൻ ഉയർന്ന ഉദ്യോഗസ്ഥർ പോലുമില്ല.ഒട്ടും മുന്നൊരുക്കങ്ങളില്ലാതെയാണ്  സർക്കാർ സമീപനം. മറ്റ് സംസ്ഥാനങ്ങൾ ബസുകള്‍ അയച്ച് ആളുകളെ നാട്ടിലേക്കെത്തിക്കുന്നു. വിഷയത്തിലെ അപാകതകള്‍ സര്‍ക്കാര്‍ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഗുരുവായൂർ ദേവസ്വം ബോർഡ് ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകിയതില്‍ തെറ്റില്ല. ക്ഷേത്രങ്ങള്‍ പ്രതിസന്ധി നേരിടുമ്പോള്‍ നിര്‍ബന്ധപൂര്‍വ്വം പണംവാങ്ങണോയെന്ന് ആലോചിക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.