നയമില്ലാത്ത പ്രഖ്യാപനം; ഗവര്‍ണറെക്കൊണ്ട് രാഷ്ട്രീയം പറയപ്പിച്ചു; രമേശ് ചെന്നിത്തല

Jaihind Webdesk
Friday, January 25, 2019

Ramesh-Chennithala-Protest-UDF

തിരുവനന്തപുരം: നിയമസഭയിലെ ഇന്നത്തെ നയപ്രഖ്യാപനം നയമില്ലാത്ത പ്രഖ്യാപനമായിരുന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരു ആത്മാര്‍ത്ഥതയും ഇല്ലാത്ത പ്രഖ്യാപനങ്ങളാണ് ഇന്ന് നടത്തിയ. മധുവെന്ന ആദിവാസി യുവാവിനെ ജനക്കൂട്ടം അക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടറെപ്പോലും വെയ്ക്കാന്‍ സാധിക്കാത്ത സര്‍ക്കാരാണ് ആദിവാസികള്‍ക്ക് ജോലികൊടുക്കുമെന്ന് പറയുന്നത്. ഇതിലൊന്നും സര്‍ക്കാരിന് യാതൊരു ആത്മാര്‍ത്ഥതയുമില്ല.

ദിശാബോധമില്ലാത്ത നയ പ്രഖാപനമാണിത്. ശബരിമല നുറ് കോടി നഷ്ടം നികത്താന്‍ ഒന്നും ഉണ്ടായില്ല. സര്‍ക്കാരിന്റെ നേട്ടമായി ചിത്രികരിച്ചത് യു.ഡി.എഫിന്റെ പദ്ധതികള്‍. കേരളത്തെ ജാതിയ മായും വര്‍ഗീഗയമായും വേര്‍തിരിച്ചത് സര്‍ക്കാര്‍ നേട്ടമായി കാണുന്നു. ആദിവാസി ക്ഷേമ പദ്ധതികള്‍ സര്‍ക്കാരിന്റെ പ്രഖ്യാപനങ്ങളില്‍ ആത്മാര്‍ത്ഥ ഇല്ല. പ്രവാസി ക്ഷേമ പദ്ധതി പ്രഖാപനം തട്ടിപ്പ്. പ്രളയക്കെടുതി കാര്‍ഷിക മേഖലയക്ക് ഒന്നും ഇല്ല. തിരുവനന്തപുരം കോഴിക്കോട് ലൈറ്റ് മെട്രോ അവഗണന. കഴിഞ്ഞ തവണ നയപ്രഖാപനത്തിലെ ഒന്നും നടപ്പായിട്ടില്ല. തീര്‍ത്തും നിരാശജനകം. സര്‍ക്കാര്‍ ആരംഭിച്ച ഒരു പദ്ധതിയെ കുറിച്ചും പറഞ്ഞിട്ടില്ല. ലക്ഷ്യബോധമില്ലാത്ത നയപ്രഖ്യാപനം – രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.