ജനങ്ങളുടെ പൂര്‍ണപിന്തുണ യുഡിഎഫിന് ; എക്‌സിറ്റ് പോളുകള്‍ക്ക് ശാസ്ത്രീയ അടിത്തറയില്ല : രമേശ് ചെന്നിത്തല

Jaihind Webdesk
Saturday, May 1, 2021

 

തിരുവനന്തപുരം : ജനങ്ങളുടെ പൂര്‍ണപിന്തുണ യുഡിഎഫിനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എക്‌സിറ്റ് പോളുകള്‍ക്ക് ശാസ്ത്രീയ അടിത്തറയില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. എക്‌സിറ്റ് പോളുകള്‍ തെറ്റാണെന്ന് തെളിയിച്ച ചരിത്രമാണ് കേരളത്തിലുള്ളത്. തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ യുഡിഎഫിനൊപ്പം അണിനിരന്നുവെന്ന് ഫലം വരുമ്പോള്‍ ബോധ്യമാകും.  തെരഞ്ഞെടുപ്പിന്റെ തുടക്കം മുതല്‍ യുഡിഎഫിനേയും മുന്നണിയുടെ പ്രവര്‍ത്തനങ്ങളേയും സര്‍വേകളിലൂടെ തകര്‍ക്കാനുള്ള ആസൂത്രിതശ്രമങ്ങളുണ്ടായിരുന്നു. വമ്പിച്ച വിജയം നേടി യുഡിഎഫ് അധികാരത്തിലേറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.