വിമാനത്താവള ലേലത്തില്‍ നടന്നത് ക്രിമിനല്‍ ഗൂഢാലോചന; ദുരൂഹ ഇടപാടുകളില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടു: രമേശ് ചെന്നിത്തല | VIDEO

Jaihind News Bureau
Sunday, August 23, 2020

 

തിരുവനന്തപുരം വിമാനത്താവള നടത്തിപ്പുമായി ബന്ധപ്പെട്ട് നടന്നത് ക്രിമിനല്‍ ഗൂഢാലോചനയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ദുരൂഹമായ ഇടപാടുകളില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടു. അദാനിയുമായി ബന്ധപ്പെട്ട സർക്കാരിന്‍റെ രണ്ടാമത്തെ ഒത്തുകളിയാണിത്. ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

കൊടിയ അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. തിരുവനന്തപുരം വിമാനത്താവള വിവാദം സർക്കാരിന്‍റെ അഴിമതിയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്.  പരസ്യമായി അദാനിയെ എതിർക്കുകയും രഹസ്യമായി സഹായിക്കുകയും ചെയ്യുകയാണ് സർക്കാർ. ഇക്കാര്യത്തിൽ വൈരുദ്ധ്യാത്മകമായ നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. സർക്കാർ നടപടി കൊടിയ വഞ്ചനയാണെന്നും അദ്ദേഹം  പറഞ്ഞു. ലേലനടപടികള്‍ക്കായി സിയാലിനെ ചുമതലപ്പെടുത്താതെ എന്തിനാണ് മംഗൾ ദാസ് ഗ്രൂപ്പിനെ ചുമതലപ്പെടുത്തിയതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

 

teevandi enkile ennodu para