മുട്ടിൽ വനംകൊള്ള : കേസ് ഒതുക്കിത്തീർക്കാന്‍ ഗൂഢാലോചനയെന്ന് രമേശ് ചെന്നിത്തല

കൽപ്പറ്റ : മുട്ടിൽ മരംകൊള്ള കേസ് ഒതുക്കി തീർക്കാൻ ഉന്നതതലത്തിൽ ഗൂഢാലോചന നടക്കുകയാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുട്ടിൽ മരംകൊള്ള നടന്ന പ്രദേശങ്ങൾ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. നടന്നത് ഈട്ടികൊള്ള തന്നെയാണെന്ന് കാനം രാജേന്ദ്രൻ തന്നെ വ്യക്തമാക്കിയിരുന്നു. യഥാർത്ഥ കുറ്റവാളികളെ സംരക്ഷിക്കാനാണ് ശ്രമം നടക്കുന്നത്. മരം മുറിച്ച പ്രതികളെ ചോദ്യം ചെയ്യാൻ തയ്യാറാവുന്നില്ല. കർഷകരുടെ പേരിൽ നടന്ന വലിയ കൊള്ളയാണിത്. കർഷകരെ സംരക്ഷിക്കാനെന്ന വ്യാജേന നടന്ന വലിയ തോതിലുള്ള വനം കൊള്ളയാണിത്.

വനം വകുപ്പ് ഉദ്യോഗസ്ഥരോ, വിജിലൻസോ, ക്രൈംബ്രാഞ്ചോ അന്വേഷിച്ചാൽ മാത്രം ഈ മരം കൊള്ള പുറത്തു കൊണ്ടുവരാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. എം എൽ എമാരായ ടി സിദ്ദിഖ്, ഐസി ബാലകൃഷ്ണൻ എന്നിവരും എൻ സുബ്രഹ്മണ്യൻ, എൻ ഡി അപ്പച്ചൻ തുടങ്ങിയ നേതാക്കളും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു

Comments (0)
Add Comment