പമ്പയിലെ മണല്‍ കടത്തിന് പിന്നില്‍ വന്‍ കൊള്ള, വനംവകുപ്പ് സെക്രട്ടറിയുടെ ഉത്തരവ് പ്രതിപക്ഷത്തിന്‍റെ ആരോപണം ശരിവയ്ക്കുന്നത്: രമേശ് ചെന്നിത്തല| VIDEO

Jaihind News Bureau
Wednesday, June 3, 2020

തിരുവനന്തപുരം:  പമ്പാ ത്രിവേണിയിലെ മണല്‍ കടത്തിന് പിന്നില്‍ വന്‍ കൊള്ളയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.   മണല്‍ കടത്ത് തടഞ്ഞ വനംവകുപ്പ് സെക്രട്ടറിയുടെ നടപടി  താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കൊവിഡിന്‍റെ  മറവില്‍ എന്ത് തട്ടിപ്പും നടക്കുമെന്ന് കാണിക്കുകയാണ് സര്‍ക്കാര്‍. വനം മന്ത്രിയും അദ്ദേഹത്തിന്‍റെ പാര്‍ട്ടിയും പ്രശ്നത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

വനംവകുപ്പാണ് മണല്‍ നീക്കാന്‍ നിര്‍ദേശിക്കേണ്ടതെന്ന് മന്ത്രിസഭാ തീരുമാനമുണ്ട്. മന്ത്രിസഭാതീരുമാനം മറികടക്കാന്‍ ചീഫ് സെക്രട്ടറിക്കും ‍ഡിജിപിക്കും എന്താണധികാരമെന്നും   വനം വകുപ്പോ മന്ത്രിയോ സെക്രട്ടറിയോ അറിയാതെ എങ്ങനെ തീരുമാനമെടുത്തുവെന്നും അദ്ദേഹം ചോദിച്ചു.