ആലപ്പുഴ : 4.34 ലക്ഷം ഇരട്ടവോട്ടെന്നതില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണ്ടെത്തല്‍ അതിശയിപ്പിക്കുന്നതാണ്. 34,000 ഇരട്ടവോട്ടുകള്‍ മാത്രമാണ് കമ്മീഷന്‍ കണ്ടെത്തിയത്. മുഴുവന്‍ വിവരങ്ങളും നാളെ പുറത്തുവിടുമെന്നും അദ്ദേഹം ഹരിപ്പാട് മാധ്യമങ്ങളോട് പറഞ്ഞു. ഇത്തരം കള്ളക്കളിയിലൂടെയാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയം സ്വന്തമാക്കിയത്. ഈ ജയം ആവർത്തിക്കാനാണ് ഇടതുമുന്നണിയുടെ ശ്രമമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ആഴക്കടല്‍ ധാരണാപത്രം ഇതുവരെ റദ്ദാക്കാത്തത് കള്ളക്കളിയാണ്. വീണ്ടും അധികാരത്തില്‍ വന്നാല്‍ നടപ്പാക്കാനാണ് കോഴ ലഭിച്ചതെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ അഞ്ചുവര്‍ഷം അവഗണിച്ച മോദിയാണ് ഇപ്പോള്‍ വന്ന് അതിവേഗവികസനം പറയുന്നത്. ലാവലിന്‍ കേസ് മാറ്റിവയ്ക്കുന്നതിലായിരുന്നു പിണറായിയുടെ ശ്രദ്ധ. മോദിയുടെ അനുസരണയുള്ള കുട്ടിയാണ് പിണറായിയെന്നും അദ്ദേഹം പറഞ്ഞു.