നവ സങ്കല്‍പ്പ് ചിന്തന്‍ ശിവിർ : ‘ഒത്തൊരുമയോടെ ഒറ്റക്കെട്ടായി കോൺഗ്രസിന്‍റെ പ്രതാപം വീണ്ടെടുക്കാമെന്ന് രമേശ് ചെന്നിത്തല

Jaihind Webdesk
Friday, May 13, 2022

രാജസ്ഥാനിലെ ഉദയ്പുരില്‍ നടക്കുന്ന നവ സങ്കല്‍പ്പ് ചിന്തന്‍ ശിവറില്‍ പങ്കെടുക്കാന്‍ പോകുന്ന യാത്രയ്ക്കിടെ കോൺഗ്രസ് നേതാക്കള്‍ക്കൊപ്പമുള്ള  ചിത്രം പങ്കുവച്ച് രമേശ് ചെന്നിത്തല. ഒത്തൊരുമയോടെ ഒറ്റക്കെട്ടായി കോൺഗ്രസിന്‍റെ  പ്രതാപം നമുക്ക് വീണ്ടെടുക്കാം എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്. കേന്ദ്രത്തിലെയും സംസ്ഥാനത്തെയും ഫാസിസ്റ്റ് സര്‍ക്കാരുകളിൽ നിന്നും ജനങ്ങളെ രക്ഷിക്കുവാൻ കോൺഗ്രസ് പാർട്ടി ശക്തി പ്രാപിക്കേണ്ടത് അനിവാര്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുംബൈ വിമാനത്താവളത്തിൽ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കൊടിക്കുന്നില്‍ സുരേഷ് എംപി, എംകെ രാഘവന്‍ എംപി എന്നിവർക്കൊപ്പമുള്ള ചിത്രമാണ് രമേശ് ചെന്നിത്തല പങ്കുവച്ചത്.