ഒളിമ്പ്യന്‍ ഒ.ചന്ദ്രശേഖരനോട് അനാദരവ് ; സർക്കാർ കാണിച്ചത് അനീതി : രമേശ് ചെന്നിത്തല

Jaihind Webdesk
Saturday, August 28, 2021

കൊച്ചി : അന്തരിച്ച ഒളിമ്പ്യന്‍ ഒ.ചന്ദ്രശേഖരനോട് സർക്കാർ കാണിച്ചത് അനീതിയാണെന്ന് രമേശ് ചെന്നിത്തല. രാജ്യത്തിന് വേണ്ടി വലിയ സംഭാവന നൽകിയ വ്യക്തിയാണ് അദ്ദേഹം. ഇതുപോലുള്ളവരെ  വിസ്മരിക്കരുതെന്നും രമേശ് ചെന്നിത്തല കൊച്ചിയിൽ പറഞ്ഞു.  ഒ.ചന്ദ്രശേഖരൻ്റെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൈബി ഈഡൻ എം.പി, എം.എൽ.എമാരായ ടി.ജെ.വിനോദ്, അൻവർ സാദത്ത് എന്നിവരും രമേശ് ചെന്നിത്തലക്കൊപ്പം ഉണ്ടായിരുന്നു.