
ശബരിമല സ്വര്‍ണക്കൊള്ളയിലെ അന്താരാഷ്ട്ര കള്ളക്കടത്ത് ബന്ധത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല തിരുവനന്തപുരം ഈഞ്ചയ്ക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തി മൊഴി നല്‍കി. തനിക്കറിയാവുന്ന എല്ലാക്കാര്യങ്ങളും എസ്‌ഐടിക്ക് മുന്നില്‍ പറഞ്ഞുവെന്നും വിവരങ്ങള്‍ ശരിയാണെന്ന് അന്വേഷണ സംഘം കണ്ടെത്തണമെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് വ്യക്തമാക്കി. ഒരു വ്യവസായി പറഞ്ഞ വിവരങ്ങള്‍ ആണ് താന്‍ വ്യക്തമാക്കിയതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട എല്ലാ മൊഴിയും എസ്‌ഐടിക്കു നല്‍കി. വിവരങ്ങള്‍ ശരിയാണെന്ന് അന്വേഷണ സംഘം കണ്ടെത്തണം.കിട്ടിയ വിവരങ്ങള്‍ സത്യമെന്നാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. ഇത് അന്താരാഷ്ട്ര സ്വര്‍ണകൊള്ളയുമായി ബന്ധപ്പെട്ട് നടന്ന തട്ടിപ്പാണ് എന്നും അദ്ദേഹം വ്യക്തമാക്കി.