ഇരട്ടവോട്ട് : പ്രതിപക്ഷ നേതാവിന്‍റെ ഹര്‍ജിയില്‍ കമ്മീഷനോട് വിശദീകരണം തേടി ഹൈക്കോടതി ; തിങ്കളാഴ്ച നിലപാട് അറിയിക്കണം

Jaihind News Bureau
Friday, March 26, 2021

 

കൊച്ചി : ഇരട്ടവോട്ടിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി വിശദീകരണം തേടി. പ്രതിപക്ഷ നേതാവിന്റെ ഹര്‍ജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കുമ്പോള്‍ കമ്മീഷന്‍ നിലപാട് അറിയിക്കണം. വളരെ ഗൗരവമുള്ള വിഷയമാണെന്ന് രമേശ് ചെന്നിത്തല ഹർജിയിൽ വ്യക്തമാക്കി.

ഇരട്ടവോട്ടിൽ കളക്ടര്‍മാരുടെ അന്വേഷണം 30ന് പൂര്‍ത്തിയാകും. അതിനുശേഷം തുടര്‍നടപടിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഹൈക്കോടതിയില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കും. വോട്ട് ഇരട്ടിച്ചതിന്‍റെ വിശദാംശങ്ങള്‍, കാരണങ്ങള്‍ എന്നിവ കളക്ടര്‍മാരുടെ പ്രാഥമിക റിപ്പോര്‍ട്ടിന്‍റ അടിസ്ഥാനത്തിൽ വ്യക്തമാക്കും.