‘രമ്യ ഹരിദാസ് എം.പിക്കെതിരായ ഭീഷണി തികഞ്ഞ ഫാസിസം’ : സിപിഎം അക്രമികളെ അറസ്റ്റ് ചെയ്യണമെന്ന് രമേശ് ചെന്നിത്തല

Jaihind Webdesk
Sunday, June 13, 2021

 

രമ്യ ഹരിദാസ് എം.പിക്ക് നേരെയുള്ള സിപിഎം ഭീഷണി തികഞ്ഞ ഫാസിസമെന്ന് രമേശ് ചെന്നിത്തല എം.എല്‍.എ. അക്രമികള്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എം.പിക്ക് റോഡില്‍ കുത്തിയിരിക്കേണ്ടിവന്നത് ജനാധിപത്യത്തിന് അപമാനകരമാണ്. ഭീഷണിപ്പെടുത്തിയ സിപിഎം അക്രമികളെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് നടപടി സ്വീകരിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

 

രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ് :

വധഭീഷണി മുഴക്കിയ അക്രമികൾക്കെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് രമ്യ ഹരിദാസ് എം.പിക്ക് റോഡിൽ കുത്തിയിരിക്കേണ്ടി വന്നത് ജനാധിപത്യത്തിന് അപമാനകരമാണ്.

സ്ത്രീയെന്ന പരിഗണന പോലും നൽകാതെ പോലീസ് ഉദ്യോഗസ്ഥരുടെ മുന്നിൽ വച്ചാണ് സി.പി.എമ്മുകാർ ഭീഷണിപ്പെടുത്തിയത്. മണ്ഡലത്തിൽ പ്രവേശിപ്പിക്കില്ലെന്നും കൈയും കാലും വെട്ടുമെന്നുമൊക്കെ ഭീഷണി തികഞ്ഞ ഫാസിസമാണ്.

ആലത്തൂരിൽ രമ്യ ഹരിദാസ് എം.പിയെ ഭീഷണിപ്പെടുത്തിയ സി.പി.എം അക്രമികളെ അറസ്റ്റ് ചെയ്യണം. കേസിൽ പോലീസ് നടപടി സ്വീകരിക്കണം.