സ്വർണ്ണക്കടത്ത് : മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമതിയുടെ പ്രഭവകേന്ദ്രം ; സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല | Video

Jaihind News Bureau
Monday, July 6, 2020

 

തിരുവനന്തപുരം : വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ഓഫീസിന് സ്വർണ്ണക്കടത്തുകാരുമായുള്ള ബന്ധം വ്യക്തമായിരിക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമതിയുടെ പ്രഭവകേന്ദ്രമായി മാറി. ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്ന സ്വപ്ന സുരേഷിന് ഐ.ടി വകുപ്പില്‍ ജോലി കിട്ടിയതെങ്ങനെയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. സംഭത്തില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പങ്കെന്താണെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു രമേശ് ചെന്നിത്തല.

https://youtu.be/BTsiMoQl15c