പാർലമെന്‍റിന്‍റെ മഹത്വം പ്രധാനമന്ത്രിക്ക് അറിയില്ല; രാജ്യത്ത് ഏകാധിപത്യം അടിച്ചേൽപ്പിക്കാനാണ് ശ്രമമെന്ന് രമേശ് ചെന്നിത്തല

Jaihind Webdesk
Friday, December 22, 2023

കണ്ണൂർ: പാർലമെന്‍റിന്‍റെ മഹത്വം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിയില്ലെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. രാജ്യത്ത് ഏകാധിപത്യം അടിച്ചേൽപ്പിക്കാനാണ് നരേന്ദ്രമോദി ശ്രമിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷനെ പരിപൂർണമായും മോദിയുടെ കളിപ്പാവ ആക്കി മാറ്റാനുള്ള നിയമമാണ് പാർലിമെന്‍റില്‍ ഇന്നലെ പാസ്സാക്കിയത്.
എതിർ ശബ്ദങ്ങളെ മോദി സർക്കാർ ഭയപ്പെടുന്നതായും രമേശ് ചെന്നിത്തല കണ്ണൂരിൽ പറഞ്ഞു. പ്രതിപക്ഷ എംപിമാരെ പാർലമെന്‍റിന്‍റെ ഇരുസഭകളിൽ നിന്നും സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച്, കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ജനാധിപത്യ സംരക്ഷണ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.