നിയമസഭ കയ്യാങ്കളി കേസ് ; സര്‍ക്കാര്‍ നടപടി ജനാധിപത്യത്തോടുള്ള വെല്ലുവിളി : രമേശ് ചെന്നിത്തല

Jaihind Webdesk
Thursday, July 15, 2021

തിരുവനന്തപുരം : നിയമസഭ കയ്യാങ്കളി കേസില്‍ സര്‍ക്കാരിന്‍റെ നടപടികളെ വിമര്‍ശിച്ച്‌​ ​ രമേശ്​ ചെന്നിത്തല. സര്‍ക്കാര്‍ നടപടി ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്​. കോടതിയെ കബളിപ്പിക്കാനാണ്​ സര്‍ക്കാര്‍ ശ്രമമെന്നും ചെന്നിത്തല ആരോപിച്ചു.

നിയമസഭ കയ്യാങ്കളി കേസില്‍ ഹൈകോടതി വിധിക്കെതിരെയാണ്​ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്​. കേസ്​ റദ്ദാക്കണമെന്ന്​ ആവശ്യപ്പെട്ടായിരുന്നു ഹൈകോടതിയില്‍ സര്‍ക്കാരിന്‍റെ ഹര്‍ജി. എന്നാല്‍, ഹര്‍ജി കോടതി തള്ളി. തുടര്‍ന്നാണ്​ കേസില്‍ സുപ്രീംകോടതിയെ സമീപിച്ചത്​.

കയ്യാങ്കളി കേസില്‍ സര്‍ക്കാരിനെതിരെ സുപ്രീംകോടതി രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. സഭയില്‍ അക്രമം നടത്തിയത്​ എന്തിനാണെന്ന്​ വിശദീകരിക്കാമോയെന്നായിരുന്നു കോടതിയുടെ ചോദ്യം. പൊതുമുതല്‍ നശിപ്പിച്ചതിന്​ പിന്നില്‍ എന്ത്​ പൊതുതാല്‍പര്യമാണ് ഉള്ളതെന്നും കോടതി ചോദിച്ചിരുന്നു.