കോൺഗ്രസിൽ പ്രശ്നങ്ങളില്ല ; പാർട്ടിയിൽ പ്രവർത്തിക്കാൻ തനിക്ക് പദവിയുടെ ആവശ്യമില്ലെന്ന് രമേശ് ചെന്നിത്തല

Jaihind Webdesk
Thursday, September 9, 2021

തൃശൂർ : കേരളത്തിലെ കോൺഗ്രസിൽ ഇപ്പോൾ പ്രശ്നങ്ങളില്ലെന്ന് രമേശ് ചെന്നിത്തല. എഐസിസിയിൽ ഒരു സ്ഥാനവും താൻ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യത്തിൽ ചർച്ചകളൊന്നും നടന്നിട്ടില്ല. തനിക്ക് പാർട്ടിയിൽ പ്രവർത്തിക്കാൻ പദവിയുടെ ആവശ്യമില്ല. ഇതു സംബന്ധിച്ച മാധ്യമ വാർത്തകളോട് പ്രതികരിക്കുന്നില്ല.
ഇല്ലാത്ത വാർത്തകൾ കൊടുത്ത് അപമാനിക്കരുതെന്നും രമേശ് ചെന്നിത്തല തൃശൂരിൽ പറഞ്ഞു.