തിരുവനന്തപുരം: പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക വാണി ജയറാമിന്‍റെ അപ്രതീക്ഷിത വിയോഗത്തില്‍ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല അനുശോചിച്ചു.
തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഉള്‍പ്പെടെ ഇരുപതോളം ഭാഷകളിലായി പതിനായിരത്തിലേറെ പാട്ടുകള്‍ പാടിയ നിത്യഹരിത ശബ്ദത്തിനുടമയാണവരെന്നും രമേശ് ചെന്നിത്തല അനുസ്മരിച്ചു.
സംഗീത ലോകത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ക്ക് കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിലാണ് പത്മഭൂഷണ്‍ ബഹുമതി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. പുരസ്‌കാരം ഏറ്റുവാങ്ങാന്‍ കാത്തുനില്‍ക്കാതെയാണ് ആസ്വാദകരുടെ പ്രിയപ്പെട്ട വാണിയമ്മ യാത്രയാകുന്നത് കുടുംബത്തിന്റെയും ബന്ധുമിത്രാ തികളുടെയും ദുഃഖത്തില്‍ പങ്ക് ചേരുന്നതായി രമേശ് ചെന്നിത്തല അനുശോചന സന്ദേശത്തില്‍ പറഞ്ഞു