ജയ്ഹിന്ദ് ടി.വി ക്യാമറമാന്‍ ജയചന്ദ്രന്‍ കല്ലിയൂരിന്‍റെ നിര്യാണത്തില്‍ രമേശ് ചെന്നിത്തല അനുശോചിച്ചു

Jaihind Webdesk
Wednesday, January 18, 2023

 

തിരുവനന്തപുരം: ജയ്ഹിന്ദ് ടി.വി ക്യാമറമാന്‍ ജയചന്ദ്രന്‍ കല്ലിയൂരിന്‍റെ ആകസ്മിക വേര്‍പാടില്‍ രമേശ് ചെന്നിത്തല അനുശോചിച്ചു. ഏല്‍പ്പിച്ച ഉത്തരവാദിത്തങ്ങളെല്ലാം നൂറ് ശതമാനം ആത്മാര്‍ത്ഥതയോടെ നിര്‍വഹിച്ച ജീവനക്കാരനായിരുന്നു ജയചന്ദ്രന്‍. പ്രൊഫഷണലിസം മുറുകെപിടിച്ച ക്യാമറമാനായിരുന്നു അദ്ദേഹമെന്ന് രമേശ് ചെന്നിത്തല അനുസ്മരിച്ചു. ജയചന്ദ്രന്‍ കല്ലിയൂരിന്‍റെ വിയോഗം ജയ്ഹിന്ദിനും മാധ്യമ മേഖലയ്ക്കും തീരാനഷ്ടമാണ്. അപ്രതീക്ഷിതമായുണ്ടായ വിയോഗത്തില്‍ ജയചന്ദ്രന്‍റെ കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടേയും ദു:ഖത്തില്‍ പങ്കുചേരുന്നതായും അദ്ദേഹം അനുശോചന സന്ദേശത്തില്‍ പറഞ്ഞു.