തിരുവനന്തപുരം: ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന്‍ മാര്‍ അത്തനേഷ്യസ് യോഹാന്‍ തിരുമേനിയുടെ വേർപാടിൽ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല അനുശോചിച്ചു. ബിലീവേഴ്സ് ചർച്ചിന് രൂപം നൽകിയതിനു പുറമേ വിദ്യാഭ്യാസ-ആരോഗ്യ സ്ഥാപനങ്ങളും ഇതരസംരംഭങ്ങളും കെട്ടിപ്പടുക്കുന്നതിനു മുൻകൈയെടുത്ത തിരുമേനിയുടെ ആകസ്മിക വിയോഗം വിശ്വാസികൾക്കും സമൂഹത്തിനും കനത്ത നഷ്ടമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.