പികെ.വാരിയർ ആയുർവ്വേദത്തിന്‍റെ പെരുമ ലോകമെങ്ങും എത്തിച്ച വൈദ്യന്‍ ; രമേശ് ചെന്നിത്തല അനുശോചിച്ചൂ

Jaihind Webdesk
Saturday, July 10, 2021

തിരുവനന്തപുരം : ആയുർവ്വേദത്തിന്‍റെ പെരുമ ലോകമെങ്ങും എത്തിച്ച വൈദ്യകുലോത്തമനെന്ന നിലയിൽ ഡോ.പി.കെ.വാരിയരുടെ നാമം എക്കാലവും സ്മരിക്കപ്പെടുമെന്ന് രമേശ് ചെന്നിത്തല  അനുശോചന സന്ദേശത്തിൽ പറഞ്ഞു.

ഗുണമേന്മയുള്ള ഔഷധങ്ങൾ വിപുലമായ തോതിൽ ജനങ്ങൾക്കു ലഭ്യമാക്കുകയും പ്രചരിപ്പിക്കുകയും ചെയ്തതിലൂടെ ആയുർവ്വേദം എന്നാൽ കോട്ടയ്ക്കൽ എന്ന നിലയിലേക്ക്, താൻ നേതൃത്വം നൽകിയ കോട്ടയ്ക്കൽ ആര്യവൈദ്യശാലയെ ഉയർത്തിയ ഡോ.വാരിയർ തൻ്റെ ജീവിതം ആയുർവ്വേദത്തിനുവേണ്ടി ഉഴിഞ്ഞുവയ്ക്കുകയായിരുന്നു എന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. അദ്ദേഹത്തിൻ്റെ വേർപാട് അപരിഹാര്യമായ നഷ്ടമാണെന്നും ചെന്നിത്തല പറഞ്ഞു.