മുൻമന്ത്രി കെ ശങ്കരനാരായണപിള്ളയുടെ നിര്യാണത്തിൽ രമേശ് ചെന്നിത്തല അനുശോചിച്ചു

Jaihind Webdesk
Tuesday, July 20, 2021

തിരുവനന്തപുരം : മുന്‍ മന്ത്രി കെ ശങ്കരനാരായണ പിള്ളയുടെ നിര്യാണത്തില്‍ മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അനുശോചിച്ചു. കോൺഗ്രസ് പ്രസ്ഥാനത്തിനുവേണ്ടി ആത്മാർത്ഥതയോടെ പ്രവർത്തിക്കുകയും ഒരു സാധാരണക്കാരനെപ്പോലെ ജീവിക്കുകയും ചെയ്ത നേതാവായിരുന്നു ശങ്കരനാരായണപിള്ള എന്ന് രമേശ് ചെന്നിത്തല അനുസ്മരിച്ചു.

എല്ലാക്കാര്യങ്ങളിലും സ്വന്തമായ അഭിപ്രായങ്ങൾ വെച്ചുപുലർത്തിയിരുന്ന അദ്ദേഹം എല്ലായ്പോഴും സ്വന്തം വ്യക്തിത്വം ഉയർത്തിപ്പിടിക്കുകയും ചെയ്തിരുന്നുവെന്നും രമേശ് ചെന്നിത്തല അനുസ്മരിച്ചു.