കേന്ദ്ര കേരള സർക്കാരുകളുടെ സഞ്ചാരം ജനാധിപത്യവിരുദ്ധ മാർഗ്ഗങ്ങളിലൂടെയെന്ന് രമേശ് ചെന്നിത്തല

Jaihind Webdesk
Friday, February 8, 2019

ജനാധിപത്യവിരുദ്ധ മാർഗ്ഗങ്ങളിലൂടെയാണ് കേന്ദ്ര കേരള സർക്കാരുകൾ കടന്ന് പോകുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ക്യാമ്പസുകളിൽ അക്രമം അഴിച്ച് വിട്ട് ചില സംഘടനകൾ മറ്റു ചില വിദ്യാർത്ഥി സംഘടനകളുടെ ജനാധിപത്യ അവകാശങ്ങൾ തകർക്കുകയാണന്നും അദ്ദേഹം കൊല്ലത്ത് പറഞ്ഞു

കെ എസ് യു കൊല്ലം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോഴാണ് എസ് എഫ് ഐ അടക്കമുള്ള വിദ്യാർത്ഥി സംഘടനകളുടെ പ്രവർത്തന രീതികളെ വിമർശിച്ചുള്ള പ്രസംഗം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയത്.അക്രമങ്ങളിലൂടെ കെ എസ് യു പോലുള്ള സംഘടനകളെ അടിച്ചമർത്തുമ്പോൾ വർഗ്ഗീയ സംഘടനകൾ കലാലയങ്ങളിൽ വളരാൻ അവസരമൊരുക്കുകയാണന്നും അദ്ദേഹം പറഞ്ഞു.

ചിന്നക്കടയിൽ സജ്ജീകരിച്ച ഷുഹൈബ് നഗറിൽ നടന്ന പൊതുസമ്മേളനത്തിൽ കെ എസ് യു ജില്ലാ പ്രസിഡന്റ് വിഷ്ണു വിജയൻ അധ്യക്ഷനായി. കെ എസ് യു സംസ്ഥാന പ്രസിഡൻറ് കെ.എം അഭിജിത്, എൻ എസ് യു അഖിലേന്ത്യാ സെക്രട്ടറിമാരായ നാഗേഷ്കരിയപ്പ, അബിൻ വർക്കി, കെ.എസ് യു സംസ്ഥാന നേതാക്കളായ സുഹൈദ് അൻസാരി, അബ്ദുൾ റഷീദ് വി പി, പവിജ പത്മൻ തുടങ്ങിയവർ, കെ പി സി സി ഡി സി സി ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു. പൊതുസമ്മേളനത്തിന് മുന്നോടിയായി പടുകൂറ്റൻ വിദ്യാർത്ഥി റാലിയും നടന്നു. ആനന്ദവല്ലീശ്വരത്ത് നിന്നാരംഭിച്ച റാലിയിൽ നൂറുകണക്കിന് വിദ്യാർത്ഥികളാണ് അണിനിരന്നത്.

KSU-Kollam-District-March

KSU-Kollam-District-March

KSU-Kollam-District-March

KSU-Kollam-District-March

KSU-Kollam-District-March